വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ കീഴിൽ വിഴിഞ്ഞത്ത് തൊഴിൽ നൈപുണ്യ പരിശീലനം നടത്തിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ “ഓണാരവം – 2025” ഓണഘോഷം സംഘടിപ്പിച്ചു. വിവിധ കോഴ്‌സുകളിൽ പരിശീലനം നേടിവരുന്ന ഉദ്യോഗാർഥികൾ പൂക്കളം ഒരുക്കുകയും, മെഗാ തിരുവാതിര അവതരിപ്പിക്കുകയും ചെയ്തു. അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം CSR ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ, സീനിയർ പ്രോഗ്രാം മാനേജരായ രാകേഷ്, സീനിയർ പ്രൊജക്റ്റ് ഓഫീസർ വിനോദ്, പ്രൊജക്റ്റ് ഓഫീസർ ജോർജ് സെൻ കൂടാതെ മറ്റു ടീം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഉദ്യോഗാർഥികൾ വിവിധ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. കൂടാതെ വിവിധ മത്സര പരിപാടികൾ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ ടീം അംഗങ്ങളായ അനുരാഗ്, അനിൽകുമാർ, രഞ്ജിത്ത്, ശ്രീജിത്ത്, ഷീജ, മിനി ജോസ്, നീതു, അഞ്ചു, പ്രീജ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണാരവം 2025 – ഓണഘോഷം സംഘടിപ്പിച്ചു
