ആറമുളത്തപ്പന് ഓണസദ്യ ഒരുക്കാൻ തിരുവോണ വിഭവങ്ങളുമായി യാത്ര തിരിച്ചു

.തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി കോട്ടയം കുമാരനെല്ലുർ മങ്ങാട്ട് ഇല്ലത്തു നിന്നും തോണി യാത്രതിരിച്ചു. മങ്ങാട്ടില്ലെത്ത് അനൂപ് നാരായണ ഭട്ടതിരിയാണ് ഈ വർഷം തിരുവോണം വിഭവങ്ങളുമായി ചുരുളൻ വെള്ളത്തിൽ യാത്ര പുറപ്പെട്ടത്. മങ്ങാട്ട് ഇല്ലത്ത് ആറന്മുളയപ്പന് നിത്യ പൂജ അർപ്പിച്ച ശേഷം ആയിരുന്നു യാത്ര. മൂന്നു തുഴച്ചില് കാരും ഒപ്പമുണ്ട് .ഇവിടെനിന്ന് കാട്ടൂർ കടവ് വരെ ചുരുളൻ വള്ളത്തിൽ ആണ് യാത്ര .മൂന്നു പ്രധാനനദികളും തോടുകളും മൂന്ന് രാത്രിയും പകലു പിന്നിട്ട് ആണ് യാത്ര. കാട്ടൂരിൽ എത്തിയശേഷം തിരുവോണ തോണിയിലേക്ക് യാത്ര മാറ്റുക .ഉത്രാടം നാളിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് തിരുവാറൻമുളയപ്പന് വിഭവങ്ങളുമായി ഭട്ടതിരി തിരുവോണതോണിയിലേക്ക് യാത്ര മാറ്റുക.പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണനാളായ 5നു പുലർച്ചെ അഞ്ചിന് ആറന്മുള കടവിലെത്തും. കാട്ടൂർ ക്ഷേത്രത്തിൽ നിന്നുള്ള ദീപവും ഓണം വിഭവങ്ങളും ഭഗവാനും മുൻപിൽ സമർപ്പിച്ചതിനു ശേഷം ക്ഷേത്രത്തിലെ വിളക്കിലേക്ക് ദീപം പകരും. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ അനൂപ് നാരായണ ഭട്ടതിരി മൂന്നാമത്തെ തവണയാണ് ആറന്മുളയപ്പന് ഓണസദ്യയുമായി തോണിയാത്ര നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *