സഹൃദയയിൽ ഹരിത ഓണാഘോഷം

പൊന്നുരുന്നി: ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ ഒഴിവാക്കിയും കുരുത്തോല, ചിരട്ട, ഇലകൾ, പൂവുകൾ, കടലാസ്എന്നിവ ഉപയോഗിച്ചും എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയിൽ സ്റ്റാഫംഗങ്ങൾ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. കൊച്ചി നഗരസഭ കൗൺസിലർ സക്കീർ തമ്മനം ഓണസന്ദേശം നൽകി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി.ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, പാപ്പച്ചൻ തെക്കേക്കര, നെൽവിൻ വർഗീസ്, കെ.ഒ.മാത്യൂസ്, ആനീസ് ജോബ് എന്നിവർ സംസാരിച്ചു. കലാ, കായിക മത്സരങ്ങൾ, ഓണ സദ്യ എന്നിവയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *