ഭരണഘടനയുടെ ആമുഖം സ്കൂളിന് സമർപ്പിച്ച് NSS ക്യാമ്പ്. വെണ്ണക്കല്ലിൽ തീർത്ത ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇരിയ ജി എച്ച് എസ് ന് സമർപ്പിച്ച് എൻ എസ് എസ് ക്യാമ്പ് സമാപിച്ചു. ജി എച്ച് എസ് എസ് ബല്ല ഈസ്റ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായാണ് ഇരിയGHS മുറ്റത്ത് ഭരണഘടന ശിൽപം സ്ഥാപിച്ചത്. സമാപന സമ്മേളനത്തിൽ വച്ച് പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സി.കെ സബിത ശിൽപം അനാഛാദനം ചെയ്തു.വാർഡ് മെമ്പർ രതീഷ് ആർ അധ്യക്ഷത വഹിച്ചു.മികച്ച ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട അശ്വിൻ രാജ്, ദർശന എന്നിവർക്ക് കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ രാധ കെ.വി.ഉപഹാരങ്ങൾ നൽകി. വളണ്ടിയർമാർ തയാറാക്കിയ ഇരിയയുടെ പ്രാദേശിക ചരിത്രം വളണ്ടിയർ ലീഡർ കാർത്തികേയൻ എം.കെ.ക്ക് നൽകി പി.ടി.എ പ്രസിഡൻ്റ് ഗംഗാധരൻ കെ.പി.പ്രകാശനം ചെയ്തു.മഞ്ജിമ – .. എന്നിവർ ക്യാമ്പവലോകനം നടത്തി. ബിന്ദു ജോസ്, ഗീത എം, ഗിരീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു’. വളണ്ടിയർമാരായ ശ്രേയ, ദേവനന്ദ, മനുവൽ എന്നിവർ സംസാരിച്ചു. പി.യു.ചന്ദ്രശേഖരൻ സ്വാഗതവും ശരത് കുമാർ എം നന്ദിയും പറഞ്ഞു. ക്യാമ്പിൻ്റെ ഭാഗമായി ലിംഗനീതിയുടെ വർത്തമാനം, ഗ്രാമപഥം, ഓക്സിടോസിൻ, ഡിജിറ്റൽ കൂട്ടുകാർ, സന്നദ്ധം, ബദൽ സാധ്യതകൾ, സ്നേഹാങ്കണം, ഹരിത സാക്ഷ്യം, മണ്ണും മനുഷ്യനും, സ്പെൽ ബൈൻഡിങ്, ഗ്രാമ സ്വരാജ്, വിത്തും കൈക്കോട്ടും, ഉണർവ് ,കൈമുതൽ, ഫ്ലാഷ് മോബ് എന്നിവ നടന്നു.ശ്രീക്കുട്ടൻ എം വി ,ആദർശ് ചന്ദ്രൻ ,സുരേഷ് ചിത്രപ്പുര, ലോഹിതാക്ഷൻ, മെൻ്റലിസ്റ്റ് ഷരീഫ് മാസ്റ്റർ, ജോബി ജോൺ, ശിൽപ സി, അശ്വതി ഭരതൻ പി.ടി.എ ന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഭരണഘടനയുടെ ആമുഖം സ്കൂളിന് സമർപ്പിച്ച് NSS ക്യാമ്പ്
