പൊതുവിദ്യാഭ്യാസ വകുപ്പ് നോർത്ത് പറവൂർ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ എ.എസ് അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീന വിശ്വൻ അദ്ധ്യക്ഷയായി.വൈസ് പ്രസിഡൻ്റ് വി.യു ശ്രീജിത്ത്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ മണിടീച്ചർ, എച്ച്.എം ഫോറം സെക്രട്ടറി ശ്രീജിത്ത്, പി.ടി.എ പ്രസിഡൻ്റ് അഗസ്റ്റിൻ ആലപ്പാട്ട്, ബാങ്ക് പ്രസിഡൻ്റ് ജയപ്രകാശ്, ഹെഡ്മാസ്റ്റർ എ.എ അജയൻ,KPSTA പ്രസിഡൻ്റ് വി.എസ് തരുൺ കുമാർ, AKSTU സൂരജ് സത്യൻ, പാലിയം ട്രസ്റ്റ് ശശികുമാർ എന്നിവർ സംസാരിച്ചു പറവൂർ വിദ്യഭ്യാസ ഉപജില്ല ഓഫീസർ നിഖില ശശി സ്വാഗതം ആശംസിച്ചു. പാലിയം ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സുനിത രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പാലിയം സ്കൂൾ, സെൻ്റ് സെബാസ്റ്റ്യൻ സ്കൂൾ ഗോതുരുത്ത്, VCSHS സ്കൂൾ പുത്തൻവേലിക്കര എന്നീ വേദികളിലുമായി നടക്കുന്ന ശാസ്ത്രോത്സവം നാളെ സമാപിക്കും.
കേരള സ്കൂൾ ശാസ്ത്രോത്സവം -2025
