നടൻ നിവിൻ പോളിക്ക് വഞ്ചനാ കേസിൽ നോട്ടീസ്. വഞ്ചനാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ്. തലയോലപ്പറമ്പ് പോലീസ് ആണ് നോട്ടീസ് നൽകിയിരിക്കുന്നത്.അതേസമയം സംവിധായകൻ എബ്രിഡ് ഷൈനിനും നോട്ടീസ് നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പരാതി. നിർമ്മാതാവ് പി എസ് ഷാനവാസിന്റെ പരാതിയിലാണ് നടപടി ഉണ്ടായത്.
നടൻ നിവിൻ പോളിക്ക് വഞ്ചനാ കേസിൽ നോട്ടീസ്
