കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്‍റെ ഉദ്ഘാടനം എംഎല്‍എ പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. കൊണ്ടോട്ടി ബൈപാസ് ജംഗ്ഷനില്‍ എച്ച്‌പി പെട്രോള്‍ പമ്പിന് സമീപം കുറുപ്പത്താണ് ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.മൈജിക്ക് പുറമെ കൊണ്ടോട്ടിയിലെ രണ്ടാമത്തെ ഷോറൂമാണ് ഇത്. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചണ്‍ അപ്ലയൻസസ്, സ്മോള്‍ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഷോറൂമില്‍ ലഭ്യമാണ്.ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഷോറൂമില്‍ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പനയാണ് മൈജി കൊണ്ടോട്ടിയ്ക്ക് സമ്മാനിച്ചത്.ഒപ്പം ഷോറൂം സന്ദർശിച്ചവർക്കും, പർച്ചേസ് ചെയ്തവർക്കും ഓരോ മണിക്കൂറിലും ടീവി, ഗ്യാസ് സ്റ്റൗ, ഹോം തീയറ്റർ, സ്മാർട്ട് വാച്ച്, മിക്സർ ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, എയർ ഫ്രയർ തുടങ്ങിയ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലക്കി ഡ്രോയിലൂടെ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊണ്ടോട്ടിയില്‍ ഓരോ 10,000 രൂപയുടെ പർച്ചേസിനും ആകർഷകമായ കാഷ് ബാക്ക് ഓഫറുകളും ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്‍റെ ഉദ്ഘാടനം എംഎല്‍എ പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
