അന്താരാഷ്ട്ര ആദിവാസി ദിനാചരണവും,സെമിനാറും നടത്തുന്നു. അഖില തിരുവിതാംകൂർ മല അരയ മഹാ സഭ.

മുണ്ടക്കയം ഗോത്രജനതയുടെ അവകാശങ്ങളെയും സംഭാവനകളെയും സംബന്ധിച്ച് അവബോധം വളർത്തുന്നതിനും,അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 1994 ഓഗസ്റ്റ് 9 നു പ്രഖ്യാപിച്ച ആദിവാസി ദീനാചരണം തുടർന്നും ആചരിക്കുകയാണ്.ഈ വർഷം ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത പ്രമേയം ഗോത്രജനതയും നിർമ്മിത ബുദ്ധിയും,അവകാശങ്ങൾ സംരക്ഷിക്കൽ, ഭാവി രൂപപ്പെടുത്തൽ എന്നതാണ്.അഖില തിരുവിതാംകൂർ മല അരയ മഹാസഭയുടെ ആഭിമുഖ്യത്തിൽ 2025 ഓഗസ്റ്റ് 9 ന് ആദിവാസി ദിനാചരണം നടത്തുകയാണ്. ദിനാചരണത്തിൻ്റെ ഭാഗമായി പുഞ്ചവയൽ ശ്രീ.ചെറുവള്ളീദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം മഹാസഭയുടെ പ്രസിഡൻ്റ് കെ.ബി.ശങ്കരൻ ഉദ്ഘാടനം ചെയ്യും. സഭയുടെ വൈസ് പ്രസിഡൻ്റ് എം.എസ്.സതീഷ് അധ്യക്ഷത വഹിക്കും.തുടർന്ന് ഗോത്രജനതയും നിയമപരിരക്ഷയും എന്ന വിഷയത്തിൽ സെമിനാർ ആരംഭിക്കും.സെമിനാറിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് മുൻ സ്പെഷ്യൽഗവണ്മെന്റ് പ്ലീഡറും,കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയുമായ സ്രീമതി.പി.കെ. ശാന്തമ്മ സംസാരിക്കും.സെമിനാറിൽ ജനറൽ സെക്രട്ടറി പി.കെ.ശശി മോഡറേറ്ററായി രിക്കും.പൊതുസമ്മേളനത്തിലും സെമിനാറിലും കോട്ടയം,ഇടുക്കി,എറണാകുളം,തിരു വനന്തപുരം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. സഭയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, മേഖലാകമ്മറ്റി പ്രതിനിധികൾ, പോഷക സംഘടനാ പ്രതിനിധി കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും,ആദിവാസി ദിനാചരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഗോത്രമേഖലയിലെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുക,പട്ടയനടപടികൾ ത്വരിതപ്പെടുത്തുക, വനംവകുപ്പ് സ്വീകരിക്കുന്ന വികസ ന-വിരുദ്ധ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക,വിദ്യാഭ്യാസ ഗ്രാൻറുകൾ സമയബന്ധിതമായി ലഭ്യമാക്കുക,സംവരണം 4 ശതമാനമായി വർദ്ധിപ്പിക്കുക, വന്യ ജീവി ആക്രമണം തടയാൻ ശാശ്വത പരിഹാരം കണ്ടെത്തുക, നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുക,ഗോത്രജനതയ്ക്കെതിരെയുള്ള അതിക്രമങ്ങൾ എന്നീ വിഷയങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന പ്രമേയവും സർക്കാരിന് നൽകും.പി.ബി ശ്രീനിവാസൻ സ്വാഗതവും, ശ്രീമതി.റ്റി.ഐ.ലീല കൃതജ്ഞതയും രേഖപ്പെടുത്തും. പത്രസമ്മേളനത്തിൽ കെ.ബി.ശങ്കരൻ, എം.എസ്.സതീഷ്, പി.കെ.ശശി,ശ്രീമതി.റ്റി.ഐ. ലീല,പി.ബി. ശ്രീനിവാസൻ, പി. ആർ ചെല്ലപ്പൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *