2026 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി യായി ഹിന്ദി ചിത്രം ‘ഹോം ബൗണ്ട്’തെരഞ്ഞെടുക്കപ്പെട്ടു .മികച്ച രാജ്യാന്തര ഫീച്ചർ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. സെപ്റ്റംബർ 19ന് കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഓസ്കാർ ഇന്ത്യയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ ചന്ദ്രയാണ് പ്രഖ്യാപനം നടത്തിയത്. പുഷ്പ ടു, കേസരി ചാപ്റ്റർ ടു ,കുബേര, കണ്ണപ്പ, ബംഗാ ഫയൽസ് എന്നീ ചിത്രങ്ങൾ അടക്കം 24 ചിത്രങ്ങളുടെ പട്ടികയിൽ നിന്നാണ് ഹോം ബൗണ്ട് തെരഞ്ഞെടുക്കപ്പെട്ടത്.രാജീവ് അഞ്ചൽ ഉൾപ്പെടെ 14 പേരാണ് ഓസ്കാർ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. ഇഷാൻ ഖത്തർ, വിശാൽ ജെത്വാ,ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹോംമ്പൗണ്ട് സംവിധാനം ചെയ്തത് നീരജ് ഗെയ് വാനാണ് .വടക്കേ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലെ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഹോം ബൗണ്ട്. രണ്ടു മതത്തിൽപ്പെട്ട സുഹൃത്തുക്കൾ പോലീസ് ഓഫീസർമാരാകാൻ ആഗ്രഹിക്കുകയും തുടർന്നുണ്ടാകുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളുമാണ് ചിത്രം പറയുന്നത്.
ഹിന്ദി ചിത്രം ‘ഹോം ബൗണ്ട്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
