പീരുമേട്:വണ്ടിപ്പെരിയാർ മൗണ്ട് ശബരിമല എസ്റ്റേറ്റിൽ ഒറ്റയാൻ ഇറങ്ങി ജനങ്ങൾ ഭീതിയിൽ. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രദേശത്ത് കാട്ടാന എത്തിയത്. കനത്ത മൂടൽമഞ്ഞ് കാരണം ആന തേയിലകാട്ടിൽ നിന്നത് പ്രദേശവാസികൾ കണ്ടില്ല. തുടർന്ന് ഇവർ ബഹളം കൂട്ടിയപ്പോൾ ആന അടുത്തുള്ള കൃഷിയിടങ്ങളിൽ കയറി കൃഷി വ്യാപകമായി നശിപ്പിച്ചു രാത്രികാലങ്ങളിൽ ഉറങ്ങാതെ പ്രദേശവാസികൾ കാവലിരിക്കുകയാണ്. വനം വകുപ്പ് പകൽ സമയത്ത് ആന ഇറങ്ങിയിട്ട് പോലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു എന്ന വ്യാപക ആക്ഷേപം.
മൗണ്ട് ശബരിമല എസ്റ്റേറ്റിൽ ഒറ്റയാൻ ഭീതി പരത്തുന്നു
