തിരുവനന്തപുരം: കുംഭമേള വൈറൽ താരമായ മൊണാലിസ ഭോസ്ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാൻയും തമ്മിൽ കേരളത്തിൽ നടന്ന വിവാഹത്തിൽ വീണ്ടും പുതിയ പ്രശ്നം. മൊണാലിസയ്ക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്നും 16 വയസാണെന്നും സൂചിപ്പിക്കുന്ന ജനന സർട്ടിഫിക്കറ്റ് പുറത്തുവന്നതാണ് പുതിയ പ്രശ്നത്തിന് കാരണം.മദ്ധ്യപ്രദേശ് സർക്കാരിന്റെ പേരിലുള്ള ജനന സർട്ടിഫിക്കറ്റാണ് പുറത്തുവന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി പ്രകാരം മൊണാലിസയ്ക്ക് നിലവിൽ 16 വയസ്സിന് മുകളിൽ മാത്രമാണുള്ളത്.
കുംഭമേള വൈറൽ താരമായ മൊണാലിസയ്ക്ക് പ്രായം 16 മാത്രം;വിവാദമായി വിവാഹം
