“മെറി ബോയ്സ്” മാജിക്‌ ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും…. മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം ” മെറി ബോയ്സ് ” ലൂടെ ഇത്തരത്തിലുള്ള ഒരു മാജിക്‌ കോമ്പോ അവതരിപ്പിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാം മത്തെ ചിത്രമായ “മെറി ബോയ്സ് ” ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളും പുതുമുഖങ്ങളാണ്എന്ന സൂചനയാണ് അണിയറക്കാർ നൽകുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ” ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യ യാണ് “മെറി ബോയ്സ് “ലെ നായിക മെറിയായെത്തുന്നത്. “One heart many hurts” ഇതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും “മെറി ബോയ്സ് “. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർ. ഡി. എക്സ് പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസ് ആണ്.കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം – ഫായിസ് സിദ്ദിഖ്. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ. എഡിറ്റർ- ആകാശ് ജോസഫ് വർഗ്ഗീസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി തോമസ്. സൗണ്ട് ഡിസൈൻ-സച്ചിൻ. ഫൈനൽ മിക്സ്- ഫൈസൽ ബക്കർ. ആർട്ട് -രാഖിൽ. കോസ്റ്റ്യൂം -മെൽവി ജെ. മേക്കപ്പ്- റഹീദ് അഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിച്ചു. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ.പി ർ ഓ – മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് – ബിജിത്ത് ധർമ്മടം. മാർക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് – ബ്രിങ് ഫോർത്ത്. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്‌. ടൈറ്റിൽ ഡിസൈൻ – വിനയ തേജസ്വിനി. മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ- മാജിക് ഫ്രെയിംസ് റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *