മലപ്പുറം: മലപ്പുറം തിരുനാവായയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി. തൃശൂർ- കണ്ണൂർ പാസഞ്ചർ ട്രെയിൻ എത്തുന്ന സമയത്താണ് ട്രാക്കിൽ കമ്പി കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് കമ്പി കണ്ടെത്തി ട്രാക്കിൽ നിന്ന് മാറ്റിയതിനാലാണ് വലിയ അപകടമൊഴിവായത് എന്നാണ് ലഭിക്കുന്ന വിവരം. കമ്പി ട്രാക്കിലിട്ട ആന്ധ്രാപ്രദേശ് സ്വദേശിയെ തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം ഉണ്ടായത്. പഴയ കെട്ടിടത്തിൽ നിന്നൊക്കെ പൊളിച്ച് ഒഴിവാക്കുന്ന തുരുമ്പിച്ച കമ്പികളാണ് കണ്ടെത്തിയത്.
മലപ്പുറം തിരുനാവായയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ
