സാണ്ടർ കെ തോമസ് അനുസ്മരണ സമ്മേളനവും, പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

മാള :പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, പരിസ്ഥിതി-പൊതുപ്രവർത്തകനുമായിരുന്ന  സാണ്ടർ കെ തോമസ്  അനുസ്മരണ സമ്മേളനവും, പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. പൊയ്യ സി എഫ് ഐ ലോകോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  ആർ ജെ ഡി സംസ്ഥാനാദ്ധ്യക്ഷൻ  എം വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.അധികാര സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലും, ജനങ്ങളുടെ മനസ്സിലും ഇടം നേടിയ വലിയ നേതാവാണ് സാണ്ടർ കെ തോമസ് എന്ന് അദേഹത്തിൻ്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ഏറ്റുവാങ്ങി കൊണ്ട് മന്ത്രി K രാജൻ പറഞ്ഞു.  മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനത്തിനാണ് 22,222 രൂപയും, ശിൽപവും, പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്.കൂടാതെ, ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം നേടിയ മാള കാർമൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേലിനെയും ചടങ്ങിൽ ആദരിച്ചു.ആർ ജെ ഡി ത്രിശൂർ ജില്ലാ പ്രസിഡൻ്റ് ജെയ്സൻ മാണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ,കൊടുങ്ങല്ലൂർ MLA അഡ്വ വി ആർ സുനിൽകുമാർ, പി കെ ഡേവീസ് , സിബി കെ തോമസ് തുടങ്ങിയവരും പ്രസംഗിച്ചു. കെ സി വർഗ്ഗീസ് സ്വാഗതവുംജോർജ്ജ് വി ഐനിക്കൽ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *