കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിയ പൂപ്പത്തി ഉന്നതിയിലെ അംബേദ്‌കർ ഗ്രാമം പദ്ധതി പൂർത്തീകരണ ഉദ്ഘാടനം പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി . ഒ. ആർ.കേളു നിർവ്വഹിച്ചു.അഡ്വ. വി. ആർ.സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാന്റി, വൈസ് പ്രസിഡണ്ട് ഡോമിനിക് ജോമോൻ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ കെ.സന്ധ്യ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ഓവർ ഹെഡ് ടാങ്ക് നിർമ്മാണo,109 വീട്ടുകളിലേക്ക് വാട്ടർ ടാങ്ക് വിതരണം,വനിത സ്വയം തൊഴിൽ നിർമ്മാണ കേന്ദ്രം, വീടുകളിലേക്ക് കുടിവെള്ള വിതരണം എന്നിവ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു.ഒരു കോടി രൂപ യാണ് എസ്റ്റിമേറ്റ്.
