ബിഗ് ഹിറ്റുകളുടെ പട്ടികയിലേക്ക് എത്തുകയാണ് ഓണം റിലീസ് ആയി എത്തിയ ലോക. മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായ ലോകയുടെ ആദ്യ ഭാഗമായ ചന്ദ്രയാണ് ഓണം റിലീസ് ആയി എത്തിയത്. ഓഗസ്റ്റ് 28 നായിരുന്നു ചിത്രത്തിന്‍റെ ആഗോള റിലീസ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. കേരളത്തിന് പുറത്ത് തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകളും ജനപ്രീതി നേടിയതോടെ വലിയ ബോക്സ് ഓഫീസ് സാധ്യതകളുടെ കവാടത്തിന് മുന്നിലാണ് ഇപ്പോള്‍ ചിത്രം.
ലോക 100 കോടിയിലേക്ക്
