അഗത്തി: ഇവിടെ നടന്നുവരുന്ന ലക്ഷദ്വീപ് ഗെയിംസ് 2025 ലെ ടെന്നിക്കോയിറ്റ് മത്സരത്തിൽ അബീന ഇർഷാദിനെ മികച്ച കളിക്കാരിയായി തെരഞ്ഞെടുത്തു. ഇന്ന് രാവിലെ കൽപേനി ടീമുമായി നടന്ന വാശിയേറിയ മത്സരത്തിൽ കളിക്കളത്തിലെ ഹീറോ ആയി കാണികളെ ആവേശം കൊള്ളിച്ച അവരെ സംഘാടകർ അവാഡ് നൽകി ആദരിക്കയും ചെയ്തു. ചെത്ത്ലത്ത് ദ്വീപ് സ്വദേശിയായ അവർ ഇക്കഴിഞ്ഞ ലക്ഷദ്വീപുതല ബാഡ്മിന്റൺ മത്സരത്തിലും റണ്ണറപ്പായിരുന്നു. കായിക രംഗത്ത് വളർന്ന് വരുന്ന ഒരു പ്രതിഭ കൂടിയാണ് അബീന ഇർഷാദ്.ചെറിയ ബംഗ്ലാവ് ഇർഷാദിന്റേയും ചെറിയ പുര അസ്മാബിയുടേയും മകളാണ് ഈ കായികതാരം
കായിക മത്സരത്തിലെ ഹീറോ
