കൊച്ചി: ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം. തേങ്ങയിടാന്‍ ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മുന്‍കൂർ അനുമതി വാങ്ങണം.റോഡരികിലെ തെങ്ങ് കയറാനാണ് 24 മണിക്കൂർ മുന്‍പ് അനുമതി വാങ്ങേണ്ടത്. പൊലീസ് , പൊതുമരാമത്ത് വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങണം, തെങ്ങ് കയറുന്ന സമയത്ത് ഒരാള്‍ ഹെല്‍മെറ്റ് ധരിച്ച് താഴെ നില്‍ക്കണം എന്നിവയാണ് നിര്‍ദേശങ്ങൾ.അന്ത്രോത്ത്, കല്‍പേനി ദ്വീപുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണ് ഉത്തരവിറക്കിയത്.
ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം;24 മണിക്കൂർ മുന്‍പ് അനുമതി വാങ്ങണം
