കോട്ടയം:കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പോര്‍ട്സ് ഡേ നടത്തി. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ജോഷി ജോര്‍ജ്, പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, പഞ്ചായത്തംഗം ആന്‍സി സിബി, പിറ്റിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ടോം കെ. മാത്യു, ജോയ്സ് പോള്‍, അഞ്ചു തോമസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. കുട്ടികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്. ഹൗസ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റില്‍ സ്കൂള്‍ മാനേജര്‍ സല്യൂട്ട് സ്വീകരിച്ചു. വൈസ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണവും നടത്തി. വിവിധ മത്സരങ്ങളാണ് ഇതോടനുബന്ധിച്ചു നടത്തിയത്.
കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പോര്‍ട്സ് ഡേ നടത്തി
