കോഴിക്കോട് വയോധികരായ സഹോദരിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ ,കൂടെ താമസിക്കുന്ന സഹോദരനെ കാണാനില്ല .

വയോധികരായ സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട് തടമ്പാട്ട് താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ പ്രമോദിനൊപ്പം ആണ് ഇരുവരും താമസിച്ചിരുന്നത് .സഹോദരിമാർ മരിച്ചു എന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രണ്ടു മുറികളിലായി കട്ടിലിൽ വെള്ള പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. എന്നാൽ മരണം വിവരം വിളിച്ചറിയിച്ച പ്രമോദ് ഈ സമയം വീട്ടിലില്ലായിരുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കാതെ ആയതോടെ ബന്ധുക്കൾ പോലീസിനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു . പ്രമോദ് ,ശ്രീജയും, പുഷ്പലധികയും കഴിഞ്ഞ മൂന്നു വർഷമായി തടമ്പാട്ട് താഴത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മരിച്ച ശ്രീജക്കും പുഷ്പലധികക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഫറോക്ക് റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നും പ്രമോദിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *