കോഴിക്കോട്: ഭാരതം മുഴുവൻ പര്യടനം നടത്തി വരുന്ന 108 വർഷം കഴിഞ്ഞ് പ്രതിഷ്ഠ നടത്തുന്ന മഹാ ജ്യോതിർലിംഗ യാത്രക്ക് തളി ക്ഷേത്ര പരിസരത്ത് 19/12/2025 വെള്ളിയാഴ്ച വൈകുന്നേരം 3:30 ന്നു സ്വീകരണം നൽകുന്നു. 108 വർഷം കഴിഞ്ഞ് സ്ഥാപിക്കുന്ന മഹാ ശിവലിംഗത്തിൽ ഭക്തർക്ക് നേരിട്ട് സൗജന്യമായി അഭിഷേകം ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലക്ഷകണക്കിന് പുണ്യാത്മക്കള് അഭിഷേകം ചെയ്ത ശിവലിംഗം ഉദ്ദിഷ്ട കാര്യ സിദ്ദിക്ക് ഭക്തർക്ക് വേണ്ടുന്ന ദ്രവ്യം കൊണ്ട് അഭിഷേകം ചെയ്യാം. കാശി, രാമേശ്വരം, കേദാർനാഥ്, ഓംകരേശ്വർ,.. എന്നീ പുണ്യ തീർത്ത കേന്ദ്രങ്ങളിൽ ദർശനം നടത്തിയ അഖണ്ഡ ഭാരത മഹാ ജ്യോതിർലിംഗമാണ്. മുഴുവൻ വിശ്വാസികളും ദർശനം നടത്തി അഭിഷേകം ചെയ്ത് ഭഗവാൻ്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്നു സംഘാടക സമിതി ചെയർമാൻ എ എം ഭക്തവത്സലനും രക്ഷാധികാരി സുധി പാപ്പനംകോട് എന്നിവർ അറിയിച്ചു
മഹാലിംഗ ഘോഷയാത്രക്ക് വൻ സ്വീകരണം
