കോഴിക്കോട് : സർക്കാറും ചില മാമാമാദ്ധ്യമങ്ങളും ലൗജിഹാദ് നടക്കുന്നില്ല എന്ന് പ്രജരിപ്പിക്കുന്നുണ്ടെങ്കിലും ദിനംപ്രതി കേരളത്തിൽ സ്നേഹം നടിച്ച് പെൺക്കുട്ടികളെ വശത്താക്കി ക്രമേണ അവരെ പർദ്ദകളിലുള്ളിലാക്കി നൂറുകണക്കിന് ഹിന്ദു പെൺകുട്ടികളെ ചതികുഴിയിലാക്കുന്ന സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. യുവതികളെ ലൈഗിക ഉപകരണമായി ഉപയോഗിച്ച് പിന്നീട് മർദ്ധനവും ഏറ്റയുവതികളെല്ലാം തന്നെ ആത്മഹത്യ ചെയ്യെണ്ടി വരുന്ന അവസ്ഥ സാക്ഷര കേരളം പഠിക്കേണ്ടതുണ്ട്. പ്രേമത്തിന്റെയും മതേതര തത്തിന്റെയും പേരിൽ നടത്തുന്ന ഈ കാടത്വത്തിനെതിരെ ശക്തമായി നേരിടുമെന്ന് ഹനുമാൻസേന സംസ്ഥാന ചെയർമാൻ എ.എം. ഭക്തവൽസലൻ ശക്തമായ ഭാഷയിൽ താക്കീത് നൽകി. നവരാത്രി മഹോത്സവത്തോട് അനു ഭന്തിച്ച് കോഴിക്കോട് ചെർന്ന വിജയദശമി പൂജയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം മാറ്റവും ഭീകരവാദവും എന്ത് വില കൊടുത്തും നേരിടുമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചു. ഇതിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചു. അധർമത്തിനെതിരെ ധർമം വിജയികട്ടെ. ഭഗവാൻ ശ്രീ രാമചന്ദ്രൻ അസുരൻ ആയ രാവണനെ നിഗ്രഹിച്ച ദിനവും ആണ് വിജയദശമി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുകയും പ്രതിജ്ഞക്ക് ശേഷം പ്രസാദ വിതരണം നടത്തി. യോഗത്തിൽ സഞ്ചയ്നിസരി മുഖ്യപ്രഭാഷണം നടത്തി. കെ.സുരേന്ദ്രൻ ലക്ഷ്മിക്കുട്ടി ഗോപാലൻ, ശ്രീകല, ശോഭ അയ്യർ, പി.സുരേന്ദ്രർ, ഷിബു മുകവൂർ, ധനേഷ് പുതിയറ, എന്നിവർ സംസാരിച്ചു. സുജിത്ത് വീരേമ്പ്രം സ്വാഗതവും. അശ്വനി നിതിൽ നന്ദിയും രേഖപെടുത്തി.
സ്നേഹം നടിച്ച് മതം മാറ്റുന്നവരെ നഖശിഖാന്തം നേരിടണം ; ഹനുമാൻ സേന ഭാരത്
