കോഴിക്കോട് കവർച്ചശ്രമത്തിനിടെ വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്നയാൾ കസ്റ്റഡിയിൽ എന്ന് വിവരം. മുംബൈ പൻവേലിൽ വെച്ച് ആർപിഎഫും റെയിൽവേ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ മലയാളി അല്ലെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു .വെള്ളിയാഴ്ച പുലർചെ ഛത്തീസ്ഗഡ് കൊച്ചുവേളി കേരള സമ്പർക്ക ക്രാന്തി എക്സ്പ്രസിൽ നിന്നാണ് മോഷണശ്രമം തടയാൻ ശ്രമിച്ച വയോധികയെ തള്ളിയിട്ടത്. ട്രെയിനിലെ എസ്1 സ്ലീപ്പർ കോച്ചില്‍ യാത്ര ചെയ്ത തൃശ്ശൂർ ലെ അമ്മിണി ജോസ് ആണ് ആക്രമണത്തിനിരയായത്.രണ്ടു ട്രാക്കുകൾക്കിടയിലെ കരിങ്കലേക്ക് മേലേക്ക് തെറിച്ച് വീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു . യാത്രക്കാരി വീണതിനു പിന്നാലെ മോഷ്ടാവ് തീവണ്ടിയിൽ നിന്നും ചാടി ഓടി രക്ഷപ്പെട്ടു പുലർച്ചെ 4.50 ഓടെ ആയിരുന്നു സംഭവം. തൃശ്ശൂരിലേക്ക് സഹോദരൻ വർഗീസുമൊത്ത് യാത്ര ചെയ്യുകയായിരുന്നു.മോഷ്ടാവ് കവർന്ന ബാഗിൽ 8000 രൂപയും മൊബൈൽ ഫോണും ആണ് ഉണ്ടായിരുന്നത്.
കവർച്ചാ ശ്രമത്തിനിടെ വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് സംഭവം മുംബൈയിൽ പ്രതിയെ പിടിച്ചു.
