കോഴിക്കോട്. എരഞ്ഞിപ്പാലത്ത് ബീ ഫാം വിദ്യാർഥിനി ആണ് സുഹൃത്തിൻറെ വാടക വീട്ടിൽ വീട്ടിൽതൂങ്ങിമരിച്ചു. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21)ആണ് മരിച്ചത്. മംഗലാപുരത്ത് പഠിക്കുകയായിരുന്നു ആയിഷ മൂന്ന് ദിവസം മുൻപാണ് സുഹൃത്ത് ബഷ്റുദിൻറെ വീട്ടിലെത്തി എന്നാണ് വിവരം. കോഴിക്കോട്ടെ ജിമ്മിൽ ട്രെയിനർ ആണ് ബഷ്റുദിൻ. ഇയാൾ പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തതായും മർദ്ദിച്ചതായും ബന്ധുക്കൾ ആരോപിച്ചു. ആയിഷയുടെ മരണം ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബഷ്റുദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .ഇയാളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ് .ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്.ആശുപത്രിയിൽ എത്തിച്ചത് ഇയാൾ തന്നെയാണ്.പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാവു.
കോഴിക്കോട് ബീ ഫാം വിദ്യാർത്ഥിനിയേ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
