കോട്ടയം: സ്ഥാനാര്‍ഥികളും ബൂത്ത് ഏജന്റുമാരും പുലര്‍ച്ചെ തന്നെ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പുലര്‍ച്ചെ ആറിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോളിങ് നടന്നു. മോക് പോളിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ ക്ലിയര്‍ ചെയ്തശേഷം ഏഴു മണിയോടെ ജനം വോട്ടിങ്ങിലേക്കു കടന്നു. രാവിലെ ആറരയോടെ തന്നെ നിരവധി വോട്ടർമാർ ബൂത്തിലെത്തിയിരുന്നു.ത്രിതലപഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളില്‍ 16,41,249 പേരാണ് ജില്ലയിൽ വിധിയെഴുതുക.
വോട്ടിങ് മെഷീനുകള്‍ സജ്ജം; വോട്ട് രേഖപ്പെടുത്തി വോട്ടർമാർ
