കോട്ടയം പാലായിൽ കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പാല പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ( 35) മേലുകാവ് നല്ല കുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38 )എന്നിവരാണ് മരിച്ചത്. പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം രാവിലെ 9:30 യോടെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തിൽ എത്തിയ കാർ ഇരു സ്കൂട്ടറുകളയും ഇടിച്ചുതെറിപ്പിച്ചു, പിന്നീട് ഒരു മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ജോമോളുടെ ഏക മകൾ അന്ന( 12 ) ഗുരുതരമായി പരിക്കേറ്റുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. പാലായിലെ സ്വകാര്യ ബി എ ഡ് കോളേജിലെ നാലു വിദ്യാർത്ഥികളാണ് കാറിൽ ഉണ്ടായിരുന്നത്. പരിശീലത്തിനായി രാമപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ .സ്കൂട്ടർ യാത്രക്കാർ തൊടുപുഴ ഭാഗത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്നു .കാറിന്റെ അമിതവേഗതയാണ് അപകടത്തിൽ പിന്നിൽ എന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പാലാ സെൻറ് മേരീസ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ അന്ന മോളെ സ്കൂളിൽ വിടാൻ പോവുകയായിരുന്നു ജോമോൾ .ധന്യ പാലായിലെ സ്വകാര്യബാങ്കിൽ ജീവനക്കാരിയായിരുന്നു. ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം .കാർ അമിതവേഗതയിലായിരുന്നു നല്ല മഴയും ഉണ്ടായിരുന്നു.
പാലായിൽ അപകടം, കോട്ടയം പാലായിൽ കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.
