ബൈബിൾ പകർ ത്തിയെഴുത്തിലൂടെ ചരിത്രം രചിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: ഭദ്രാസന സൺഡേ സ്‌കൂൾ കോട്ടയം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി ഓഗസ്റ്റ് പത്തിന് ‘മെൽസോ തിരുവചനമെഴുത്ത്’ നടത്തും. 80 പള്ളികളിലെ വൈദീകർ, സണ്ടേസ്കൂൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ എന്നിവർ അടക്കം 6800 പേര് ഒരേസമയം പങ്കാളികളാകും. 40 ദിവസത്തെ ആത്മീയ ഒരുക്കത്തിനു ശേഷമാണ് ബൈബിൾ പകർത്തി എഴുത്ത്.പങ്ങട സെൻ്റ് മേരീസ് ഓർത്തോക്സ് പള്ളിയിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് ഉദ്ഘാടനം നിർവഹിക്കും. കുർബാനയ്ക്കുശേഷം പള്ളികളിൽ നടത്തുന്ന വചനയാത്രയെത്തുടർന്നാണ് തിരുവചനമെഴുത്ത്. പകർത്തിയെഴുതുന്ന ബൈബിൾ ഭദ്രാസന കേന്ദ്രമായ പാമ്പാടി മാർ കുറിയാക്കോസ് ദയറയിൽ സണ്ടേസ്കൂൾ ശതോത്തര സുവർണ ജൂബിലിയുടെ ഓർമയ്ക്കായി സൂക്ഷിക്കും. കടലാസും പേനയും ഇന്നു സന്ധ്യാനമസ്കാരത്തെത്തുടർന്ന് പാമ്പാടി ദയറയിൽ വിതരണം ചെയ്യും. ഉദ്യമത്തിന് ലോക റിക്കാർഡ് ലഭിക്കുന്നതിനായി യു. ആർ. എഫ് വേൾഡ് റിക്കാർഡ് അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന്സണ്ടേസ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഡോ.തോമസ് പി.സഖറിയ, ഡയറക്‌ടർ വിനോദ് എം.സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *