കോട്ടയം ബി.സി.എം. കോളേജിലെ സ്കിൽ വീക്ക് നെയിം പ്രകാശനം ചെയ്തു.സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് നിർവ്വഹിച്ചു

കോട്ടയം: കോട്ടയം BCM College-ൽ വെച്ച് നടന്ന “കരുതൽ” സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ കോളേജിലെ കുട്ടികളുടെ SKILL WEEK NAME REVIELING ഉദ്ഘാടനം “കരുതൽ സിനിമയുടെ കഥാകൃത്തും സംവിധായകനുമായ ജോമി ജോസ് കൈപ്പാറേട്ട് നിർവ്വഹിച്ചു. BCM കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ “കരുതൽ” സിനിമയുടെ Cast & Crew പങ്കെടുത്തു. നായകൻ പ്രശാന്ത് മുരളി, നായിക ഐശ്വര്യ നന്ദൻ, ഛായാഗ്രഹകനും തിരക്കഥാകൃത്തുമായ സാബു ജെയിംസ്, സ്റ്റീഫൻ ചെട്ടിക്കൻ, ബെയ്ലോൺ എബ്രഹാം, ഗായിക ബിന്ദുജ P B , ട്വിങ്കിള് സൂര്യ, രസ്മി തോമസ്, സരിത തോമസ്, ധിയാന റഹിം, ഷെറിൻ സാം, മനു ഭഗവത്, റാപ്പ് ഗായകൻ സ്മിസ് , BCM കോളേജ് വൈസ് പ്രിൻസിപ്പൽ അന്നു അനീഷ്, നീത വര്ഗീസ് , കോളേജ് ചെയർപേഴ്സൺ കെസിയ കൂടാതെ ബിസിഎം കോളേജിലെ കുട്ടികളും പങ്കെടുത്തു. ഗായകരായ ബിന്ദുജ, സ്മിസ് കൂടാതെ ട്വിങ്കിള് സൂര്യയുടെ പെർഫോമൻസ് എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. “കരുതൽ” ടീമിന്റെ സ്നേഹോപഹാരം നായകൻ പ്രശാന്ത് മുരളി കോളേജ് വൈസ് പ്രിൻസിപ്പൽ അന്നു അനീഷിന് കൈമാറി. “കരുതൽ” സിനിമ ഡിസംബർ മാസത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *