വൈക്കം ; പെന്‍ഷന്‍ പരിഷ്‌കരണം അട്ടിമറിക്കുകയും, ക്ഷാമാശ്വാസ കുടിശ്ശിക നിഷേധിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന് വരുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കൊടുക്കുവാന്‍ പെന്‍ഷന്‍കാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. പി. വേലായുധന്‍ ആഘ്യാനം ചെയതു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബി. ഐ. പ്രദീപ്കുമാര്‍ അധ്യഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. മുരളി, കെ. പി. സി. സി. മെമ്പര്‍ മോഹന്‍ ഡി. ബാബു, നിയോജക മണ്ഡലം സെക്രട്ടറി സി. അജയകുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ. ഡി. പ്രകാശന്‍, ഗിരിജ ജോജി, ജില്ലാ പ്രസിഡന്റ്
പെന്‍ഷന്‍കാരെ വഞ്ചിച്ച പിണറായി സര്‍ക്കാരിന് വരുന്ന തിരഞ്ഞെടുപ്പില്‍ കനത്തതിരിച്ചടി കൊടുക്കണം – സംസ്ഥാന പ്രസിഡ്ന്റ് എം. പി. വേലായുധന്‍
