അഖില കേരള സബ് ജൂനിയർ വടംവലി മത്സരം നവംബർ 15 മുതൽ

കോട്ടയം: കേരള സ്റ്റേറ്റ് ടഗ്ഓഫ് വാർ അസോസിയേഷൻ നേതൃത്വത്തിൽ ഉഴവൂരിൽ നവംബർ 15 ഉച്ചയ്ക്ക് രണ്ട് മണിമുതൽ സ്കൂൾ കുട്ടികൾക്കായി അഖില കേരള സബ് ജൂനിയർ വടംവലി മത്സരം ഉഴവുർ ഒ.എൽ.എൽ എച്ച്.എസ് . എസ് ഹയർ സെക്കൻഡറി ഇ.ജെ ലൂക്കോസ് മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടത്തപ്പെടും.ഉദ്ഘാടന സമ്മേളനം മൂന്ന് മണിക്ക് ജോസ് കെ മാണി എംപിയും വടംവലി മത്സരം മന്ത്രി വി.എൻ വാസവനും ഉദ്ഘാടനം ചെയ്യും.അഡ്വ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ജോസഫ് വാഴയ്ക്കൻ,ഷാൻ മുഹമ്മദ്,ഫാ.തോമസ് പുതിയകുന്നേൽ, ഫാ അലക്സ് ആക്കപറമ്പീൽ , ഡോ ബൈജു വർഗീസ് ഗുരുക്കൾ, രാജു ജോൺ ചിറ്റേത്ത്,ന്യൂജൻ്റെ ജോസഫ്, സജേഷ് ശശി,പി.എം മാത്യു, കിഷോർ പി.ജി ഉൾപ്പെടെയുള്ളവർ പ്രസംഗിക്കും

Leave a Reply

Your email address will not be published. Required fields are marked *