കോട്ടയം: ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം പൊതു ജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടി സംഘടിപ്പിച്ചു. വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ആറാട്ടുക്കടവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ. മുജീബ്, ജനപ്രതിനിധികൾ, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
പൊതു ജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടി സംഘടിപ്പിച്ചു.
