കോതമംഗലം: വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ലൈബ്രറി ആന്റ് സ്റ്റഡി സെന്റർ ലോക അധ്യാപക ദിനാചരണ ഭാഗമായി പ്രസിദ്ധീകരിച്ച സ്പെഷ്യൽ പതിപ്പ് പ്രകാശനം റിട്ട. ഡെപ്യൂട്ടി കളക്ടർറേച്ചൽ കെ വർഗീസ് ഉദ്ഘാടനം ചെയ്തു. അടിവാട് മാലിക് ദീനാർ പബ്ലിക്ക് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ചെസ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലാം വർഷവും എറണാകുളം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർഥികൾക്ക് അനുമോദനവും നൽകി. ട്രസ്സ് ആക്ടിംഗ് ചെയർമാൻ വി എം മുഹമ്മദ് അധ്യക്ഷനായി.പ്രിൻസിപ്പാൽ അബ്ദുൽജലാൽ മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി സി എച്ച് സിദ്ധീക്ക്, സ്കൂൾ മാനേജർ മൊയ്‌തു മുഹമ്മദ്, ട്രസ്റ്റ് ട്രഷറർ പി എം കാസിം, ടെക്നിക്കൽ അ അഡ്വസൈർകെ എ അബ്ദുൽ റഹിമാൻ, ജോയിന്റ് സെക്രട്ടറി ഇ പി ഇബ്രാഹിം, വൈസ് പ്രിൻസിപ്പൽമാരായ റസീന വി ആർ,ധന്യ സതീഷ്, എച്ച് ഒഡിമാരായവത്സ കെ വി,ഹിന ബാലകൃഷ്ണൻ, ലൈബ്രറി പ്രസിഡന്റ് യൂസഫ് പല്ലാരിമംഗലം എന്നിവർ സംസാരിച്ചു.
ലോക അധ്യാപക ദിനാചരണം: സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു
