കോതമംഗലം:ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ പല്ലാരിമംഗലം മേഖല മീലാദ് സംഗമം നടന്നു. വർണാഭമായ റാലി, ദഫ് പ്രദർശനം, പ്ലോട്ട് എന്നിവയോട് കൂടി നടന്ന ബഹുജന റാലി ഏറെ ശ്രദ്ധേയമായി. പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജമാഅത് ഹാളിന് മുന്നിൽ സംസ്ഥാന സെക്രട്ടറി സി എ മൂസ മൗലവി, കൺവീനർ ടി കെ മുഹമ്മദ് ബദരിക്ക് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. അടിവാട് ടി ആന്റ് എം ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ബദറുൽ ഉലമ വി എച്ച് മുഹമ്മദ് ഉസ്താദ് ഉദ്ഘാടനം ചെയ്തു. അനുഗ്രഹ പ്രഭാഷണവും സ്വലാത്ത് സമർപ്പണവുംസംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. എം എ മുഹമ്മദ് ബാഖവി, മുഹമ്മദ് തൗഫീഖ് ബദരി, മുഹമ്മദ് അമീൻ ബാഖവി, കെ എം മുഹമ്മദ് അൻവർ ബാഖവി,മുഹമ്മദ് ഹനീഫ് കാശിഫി, ശംസുദ്ധീൻ അൻവരി, മുഹമ്മദ് ഷാഫി ബാഖവി, മീരാൻ മൗലവി, ഹസൻ അഹ്സനി, മുഹമ്മദ് മൗലവി പുല്ലാരി, അർഷദ് മന്നാനി, നജീബുദീൻ വഹബി, മുഹമ്മദ് ജാബിർ മൗലവി, സക്കരിയ മൗലവി, ഷിഹാബു ദീൻ ബാഖവി, നൗഷാദ് തലക്കോട്, നൗഷാദ് മളാഹിരി, ടി കെ അബ്ദുൽ ജബ്ബാർ മൗലവി തുടങ്ങിയവർ സംസാരിച്ചു.ക്യാപ്ഷൻ… ദക്ഷിണ കേരള നടത്തിയ മീലാദ് പൊതുസമ്മേളനം ബദറുൽ ഉലമ വി എച്ച് മുഹമ്മദ് ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു
ബഹുജന റാലിയോടെ മീലാദ് സംഗമം നടത്തി
