കോതമംഗലം: കടവൂർ ഗവ. വിഎച്ച്എസ് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. ലഹരിവിരുദ്ധ സന്ദേശം ജില്ലാ പഞ്ചായത്ത് മെമ്പർ റാണി കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എഎം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി കുട്ടി ഫ്രാൻസിസ്, പഞ്ചായത്ത് മെമ്പർ സന്തോഷ് ജോർജ് എന്നിവർ നൽകി. ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വിഎച്ച്എസ്എസ് കുട്ടികൾ പ്രതീകാത്മകമായി കോലം കത്തിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ലഹരിവിരുദ്ധ റാലിക്ക് ശേഷം ഹൈസ്കൂൾ കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് തെരുവ് നാടകം നടത്തി. കുട്ടികൾക്ക് മികച്ച മാതൃകയായി ലഹരി വിരുദ്ധ ക്യാമ്പയിൻ മാറി. അധ്യാപകരായ ലൈസി ജെയിംസ്, വി എൻ അനുപമ, എ പി അർച്ചന, സീനിയർ അധ്യാപിക ജയ്നി പി ജോസഫ് എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിൻ
