കാലിൽ വൃണവുമായി തെക്കുംഭാഗം നടക്കാവ് പബ്ളിക് മാർക്കറ്റിൽ തെരുവ് നായ്ക്കളുടെ ഇടയിൽ അവശനിലയിൽ താമസിച്ചവയോധികനെ ഏറ്റെടുത്ത് കർമ്മേൽ സ്നേഹനിലയംകൊല്ലം: കാലിൽ വൃണവുമായി തെരുവ് നായ്ക്കളുടെ ഇടയിൽ അവശനിലയിൽ കഴിഞ്ഞ വയോധികനെ കർമ്മേൽ സ്നേഹനിലയം ഏറ്റെടുത്തു.തെക്കുംഭാഗം മാർക്കറ്റിൽ അവശനിലയിൽ കഴിയുകയായിരുന്നവയോധികനെ കമ്മ്യൂണിറ്റി കൗൺസിലർ സുജയ് കുമാരിയാണ് കാണാനിടയായത്.ഇവർ പഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്ത് കർമ്മേൽ സ്നേഹനിലയത്തിനെ അറിയിച്ചതിനെ തുടർന്ന് പോലീസിൻ്റെയുംനാട്ടുകാരുടെ സാന്നിധ്യത്തിൽ വയോധികനെ കർമ്മേൽ സ്നേഹനിലയം ഏറ്റെടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ സുജയ് കുമാരി, പഞ്ചായത്ത് അസി.സെക്രട്ടറി ജോ ഗ്ലിൻ ,പി.ഡി.എഫ് ചെയർപേഴ്സൺ ഷിൽഡ ബ്രിട്ടോ, സി ഡി എസ് അഗ്രി, സി.ആർ.പി വാഹന സാരഥി സുധീഷ് എന്നിവർ വയോധികനെ സ്നേഹനിലയിൽ എത്തിച്ചു.
അവശനിലയിൽ കഴിയുന്ന വയോധികനെ ഏറ്റെടുത്ത് കർമ്മേൽ സ്നേഹനിലയം
