മസ്കറ്റ് .നാലു പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിച്ച കൊല്ലം കാവനാട് സ്വദേശി സുന്ദരേശ ഭാസ്കര കണക്കർ (70) ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .എസ്എൻഡിപി ഗാല ശാഖയുടെ ദീർഘകാല പ്രവർത്തകനും എക്സിക്യൂട്ടീവ് മെമ്പറും ,മലയാളി കൗൺസിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഇദ്ദേഹം.ഭാസ്കര കണക്കർ -കമലാ ദമ്പതികളുടെ മകനാണ്. ഭാര്യ അപ്സര.മക്കൾ അഞ്ജലി പ്രസാദ്, അശ്വിൻ പ്രസാദ് . മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
കൊല്ലം സ്വദേശി മസ്കറ്റിൽ അന്തരിച്ചു.
