കൊച്ചി: 2024ലെ മികച്ച സംസ്കൃത സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഏകാകിക്ക് . ഇതിന്റെ അണിയറക്കാരാകട്ടെ വൈദികനും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും. ആത്മഹത്യയെന്ന വിപത്തിനെക്കുറിച്ച് ബോധവത്കരിക്കാൻ ശ്രീശങ്കരൻ്റെ നാട്ടിൽനിന്ന് നാട്ടിൽനിന്ന് സംസ്കൃത ത്തിൽ ഒരു സിനിമ. മൂവരും ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഏകാകി’ എന്ന ഏകാംഗസിനിമ ആസ്വാദകരുടെ കൈയ്യടി നേടി. ചുള്ളി സ്വദേശിയും ഓസ്ട്രേലിയയിലെ വൈദികനുമായ റവ.ഡോ. ജോൺ പുതുവ, എറണാകുളം റൂറൽ ജില്ലയിലെ പോലീസുദ്യോഗസ്ഥനായ പ്രസാദ് പാറപ്പുറം, ചേർത്തല മണപ്പുറം സ്കൂളിലെ അധ്യാപകൻ അയ്യമ്പുഴ ഹരികുമാർ എന്നിവരാണ് സിനിമയ്ക്കായി ഒന്നിച്ചത്.അദ്വൈതാചാര്യനായ ശ്രീശങ്കരന്റെ ദർശനങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. തിരുനാരാ യണപുരം വാസുദേവൻ എന്ന നാടകകലാകാരനാണ് ഏക കഥാപാത്രം. 80 മിനിറ്റാണ് ദൈർഘ്യം. വാസുദേവനായി നാടകനടൻ സുരേഷ് കാലടി അഭി നയിക്കുന്നു.അയ്യമ്പുഴ ഹരികുമാർ. ഫാ. ജോൺ പുതുവ ,പ്രസാദ് പാറപ്പുറം എന്നിവർ കളേഴ്സ് എന്ന തമിഴ് ചിത്രമുൾപ്പെടെ മൂന്നുസിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് ഫാ. ജോൺ പുതുവ. അയ്യമ്പുഴ ഹരികുമാർ ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഡിഗ്രി കാലത്ത് സംസ്കൃതം പഠിച്ചിരുന്നെന്നും ഭാഷയോടു ള്ള ഇഷ്ടംകൊണ്ടാണ് സിനിമ സാക്ഷാത്കരിച്ചതെന്നും ഫാ. പുതുവ പറയുന്നു.
“ഏകാകി”ക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് : അണിയറയിൽ റവ.ഡോ. ജോൺ പുതുവയും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും.
