36 വർഷങ്ങൾ, 300 സിനിമകൾ; ബൈജു എഴുപുന്നയുടെ പടയോട്ടം

കൊച്ചി: വില്ലൻ വേഷങ്ങളുടെ കരുത്തും സ്വഭാവ നടന്റെ ആഴവും ഒരുപോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ ബൈജു എഴുപുന്ന തന്റെ അഭിനയ ജീവിതത്തിലെ അപൂർവ നേട്ടമായ 300-ാം ചിത്രത്തിന്റെ ആഘോഷത്തിലേക്ക് കടക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയെ സ്വന്തം ശ്വാസമായി മാറ്റിയ ഈ കലാകാരന്റെ യാത്രയ്ക്ക് മറ്റൊരു മിഴിവേകുന്ന തരത്തിലാണ്, അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കൂടോത്രം’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ ഇരട്ട സന്തോഷങ്ങൾ പങ്കുവെക്കുന്നതിനായി കൊച്ചിയിൽ വാർത്താസമ്മേളനം സംഘടിപ്പിച്ചു.36 വർഷങ്ങളോളം നീണ്ട തന്റെ കലാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഓരോ കഥാപാത്രവും ഓരോ അനുഭവങ്ങളായിരുന്നുവെന്ന് ബൈജു എഴുപുന്ന പറഞ്ഞു. കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയും, പ്രേക്ഷകർ നൽകിയ സ്‌നേഹവും വിശ്വാസവുമാണ് 300 സിനിമകളെന്ന ഈ ഉയരത്തിലെത്തിച്ചതെന്ന് അദ്ദേഹം നന്ദിയോടെ ഓർത്തെടുത്തു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്റെ യാത്രയുടെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.സംവിധായകനായി വീണ്ടും ബൈജു എഴുപുന്നതൊപ്പി അണിയുന്ന ചിത്രമാണ് ‘കൂടോത്രം’. ചിത്രത്തിന്റെ സഹനിർമ്മാതാവ് ഷൈമോൾ മേരി, കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ദിയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിലെ സന്തോഷം പങ്കുവെച്ച നടി ദിയ, സിനിമയുടെ പ്രമേയവും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കുമെന്ന് വ്യക്തമാക്കി. ചിത്രത്തെക്കുറിച്ചുള്ള നിർണ്ണായക വിശദാംശങ്ങളും ചടങ്ങിൽ വെളിപ്പെടുത്തി.വിജയ് ഫാൻസുമായി വർഷങ്ങളോളം നീളുന്ന ആത്മബന്ധംവാർത്താസമ്മേളനത്തിൽ ഓൾ കേരള വിജയ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ നിറം ചേർത്തു. ഇളയദളപതി വിജയ്‌യോടൊപ്പം ‘കാവലൻ’ എന്ന ചിത്രത്തിൽ അഭിനയിച്ച കാലം മുതൽ തുടരുന്ന ആത്മബന്ധത്തെക്കുറിച്ച് ബൈജു എഴുപുന്ന വികാരപൂർവം സംസാരിച്ചു.“വിജയ് ഫാൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു തിയേറ്റർ ഉടമ എന്ന നിലയിൽ, സിനിമകളുടെ റിലീസ് സമയത്ത് അവർ കാണിക്കുന്ന ഏകോപനവും കഠിനാധ്വാനവും ഞാൻ അടുത്തറിയുന്നവയാണ്. അവരുടെ സ്‌നേഹവും പിന്തുണയും എനിക്ക് വലിയ പ്രചോദനമാണ്,” ബൈജു എഴുപുന്ന പറഞ്ഞു.​”ഒരു വിജയിച്ചിത്രം എങ്ങനെയാണോ കേരളത്തിൽ റിലീസ് ചെയ്യുന്നത് അതുപോലെ ഞങ്ങൾ കൂടോത്രവും ഏറ്റെടുക്കുമെന്നും ഈ സിനിമയിലൂടെ ജനങ്ങളുടെ ഇഷ്ടം നായകൻ ആകട്ടെ” എന്നും വിജയ് ഫാൻസ് സംസ്ഥാന പ്രസിഡന്റ് അനിൽ ബൈജു ആശംസിച്ചു.ഒരു നേട്ടത്തിന്റെ ആഘോഷവും ഒരു തുടക്കത്തിന്റെ പ്രതീക്ഷയുംവാർത്താസമ്മേളനത്തിൽ ബൈജു എഴുപുന്നയുടെ ഭാര്യ റീനി ബൈജു, മറ്റ് അണിയറ പ്രവർത്തകർ എന്നിവരും പങ്കെടുത്തു. അഭിനയത്തിന്റെ 36 വർഷങ്ങൾക്കുള്ള അംഗീകാരവും, പുതിയൊരു സിനിമയുടെ പ്രതീക്ഷകളും ഒരുമിച്ച് പങ്കുവെച്ച ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും അദ്ദേഹം ഹൃദയപൂർവം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *