.മസ്കറ്റ് .ഹൃദയാഘാതത്തെതുടർന്ന് യുവ എഞ്ചിനീയറും നീന്തൽ പരിശീലകനും ആയ എറണാകുളം സ്വദേശി രാമമംഗലം കുന്നത്ത് വീട്ടിൽ കൃഷ്ണ( 45 )മരിച്ചു. മസ്കറ്റിൽ കോവി കൺസൾട്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനി യിൽ ജോലി ചെയ്തു വരികയായിരുന്നു. നീന്തൽ സൈക്ലിംഗ് ട്രക്കിംഗ് തുടങ്ങിയ മേഖലകളിൽ എല്ലാം കൃഷ്ണയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. പരേതനായ കരുണാകരൻ നായരുടെ മകനാണ്, അമ്മ സതി. ഭാര്യ സ്വപ്നം സർക്കാർ ഉദ്യോഗസ്ഥയാണ് .രഘുറാം കൃഷ്ണ, പൂർണ്ണ കൃഷ്ണ മക്കളാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
എറണാകുളം സ്വദേശി മസ്കറ്റിൽ ഹൃദയാഘാതതെത്തുടർന്നു മരിച്ചു
