കൊച്ചി .കളമശ്ശേരിയിൽ വാഹനത്തിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണന്ത്യം. അസം സ്വദേശി അനിൽ പട്നായിക് (34)ആണ് മരിച്ചത് .കളമശ്ശേരി പൂജാരി വളവിന് സമീപമുള്ള ഗ്ലാസ് ഫാക്ടറിയിൽ ചെന്നൈയിൽ നിന്ന് എത്തിച്ച ലോഡ് ഇറക്കുന്നതിനിടെ ഇന്നു പുലർച്ചെയായിരുന്നു അപകടം. 7 പേരാണ് ലോഡ് ഇറക്കാൻ ഉണ്ടായിരുന്നത് അവസാനത്തെ കെട്ട് പൊട്ടിക്കുന്ന സമയത്ത് ഇതിൽ ഉണ്ടായിരുന്ന 18 ക്ലാസുകളും അനിലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഭാരമേറിയതും വലിപ്പമുള്ളതും ആയിരുന്നു ഗ്ലാസ്സ് .ലോറിയുടെ കൈവരിക്കും ഗ്ലാസിന് ഇടയിൽപ്പെട്ട് അനിൽ ഞെരിഞ്ഞമർന്നു. കൂടെയുള്ളവർ ക്ലാസുകൾ മാറ്റി അനിലിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചുവരുത്തി ചില്ലുകൾ പൊട്ടിച്ചാണ് അനിലിനെ പുറത്തെടുത്തത്. ഉടൻതന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ ഒരു വർഷമായി ഈ കമ്പനിയിലാണ് അനിൽ ജോലി ചെയ്യുന്നത്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്
കളമശ്ശേരിയിൽ ലോഡ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
