ഓണക്കിറ്റും ഓണപ്പുടവയും സമ്മാനമായി നൽകിക്കൊണ്ട് ട്രോൾ കാട്ടാക്കട

കാട്ടാക്കട : ഈ വർഷത്തെ ഓണം ഓർമ്മയിൽ തെളിയുന്ന സമ്മാനമായി മാറ്റിക്കൊണ്ട് ട്രോൾ കാട്ടാക്കട. പ്രതീക്ഷിക്കാത്ത അതിഥികൾക്കായി സ്നേഹ സമ്മാനമൊരുക്കി വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായി തീർന്നിരിക്കുകയാണ് ട്രോൾ കാട്ടാക്കട. തദവസരത്തിൽ ലെറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച അധ്യാപകനും സാമൂഹ്യപ്രവർത്തകനും, ട്രോൾ കാട്ടാക്കട പ്രവർത്തകനുമായ ശ്രീ ബിനിൽ ഫ്രാൻസിസിനെ ആദരിച്ചു. കാട്ടാക്കട എസ് ഐ ശ്രീ മനോജ്‌ ഓണാഘോഷപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രോൾ കാട്ടക്കടയുടെ കുടുംബാംഗങ്ങളായ ശ്രീ സജിൻ, ശ്രീ അഖിൽ കോട്ടപ്പുറം.., ശ്രീ ആദർശ്, കുമാരി കാവേരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി……

Leave a Reply

Your email address will not be published. Required fields are marked *