കാസർകോട്: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഇന്നലെ ഉച്ചയ്ക്ക് മരിച്ചനിലയിൽ കണ്ടെത്തിയത്. താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് നന്ദന അമ്മ സീനയ്ക്ക് ഫോൺ സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
