മാധ്യമ പ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമം

Breaking Kerala Local News

കാക്കനാട്: നഗരസഭാ കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലിനെ സംബന്ധിച്ച് വാർത്ത ശേഖരിച്ചതിൽ പ്രകോപിതനായി നഗരസഭ കൗൺസിലർ മാധ്യമ പ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമിച്ചു. തൃക്കാക്കര .നഗരസഭ കൗൺസിലർ എം ജെ ഡിക്സനാണ് മാധ്യമ പ്രവർത്തകനായ ആർ.ശിവശങ്കരപിള്ളയെ ആക്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ ശിവശങ്കരപിള്ളയെ തൃക്കാക്കര സഹകരണാശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് വൈകിട്ട് 5 30 തോടുകൂടിയാണ് സംഭവം. കൗൺസിലർ ഡിക്സൺ നഗരസഭ വക കെട്ടിടത്തിൽ അനധികൃതമായി നടത്തുന്ന കുടുംബ ശ്രീ ഹോട്ടലിനെ കുറിച്ചുള്ള ഒരു പൊതുപ്രവർത്തകയുമായി സംസാരിച്ചതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇടറോഡിൽ നിൽക്കുകയായിരുന്ന ശിവശങ്കരപ്പിള്ളയെ വാഹനം ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ ചാടി മാറിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി അസഭ്യ വാക്കുകൾ പറയുകയും മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ട് മർദ്ദനം തടയാൻ ശ്രമിച്ച മാതൃഭൂമി ലേഖകനെതിരെ

വധഭീഷണി മുഴക്കുകയും നാട്ടുകാർ ഒടി കൂടിയപ്പോൾ വാഹനമെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് മർദ്ദനമേറ്റ മാധ്യമപ്രവർത്തകനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *