കടുത്തുരുത്തി: സാമൂഹിക ഉച്ചനീചത്വങ്ങളുടെയും,, ജാതീയ അനാചാരങ്ങളുടെയും, മാനവിക ദർശനത്തിന്റെ പടവാളാൽ,ഉൻമൂലനം ചെയ്ത വിശ്വ മാനവികതയുടെ പ്രവാചകൻ ശ്രീനാരായണ ഗുരുദേവന്റെ 98 മത് മഹാസമാധിവാലാച്ചിറ ശാഖ നമ്പർ 6383 എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ നടന്നു…. ഗുരുപൂജ,ശാന്തി യാത്ര, ഗുരുദേവദർശന പ്രഭാഷണം,പ്രാർത്ഥന യജ്ഞം,സമാധിദിന ഗുരുപൂജ സമർപ്പണം അന്നദാനം, സമാധി ദിനാചരണത്തിന്റെ ഭാഗമായി നടന്നു….. രാവിലെ 6ന് നട തുറക്കൽ, 9. 30ന് ശാന്തി യാത്ര, 11ന് വി ആർ ജോഷിയുടെ പ്രഭാഷണവും നടന്നു. തുടർന്ന് ഒരുമണിക്ക് നടന്ന പൊതുസമ്മേളനത്തിൽ ശാഖ യോഗം പ്രസിഡണ്ട് സോമൻ കണ്ണംപുഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പിന്നോക്ക വികസന വകുപ്പ് ഡയറക്ടർ വി ആർ ജോഷി ഉദ്ഘാടനം നിർവഹിച്ചു… ശാഖ യോഗം സെക്രട്ടറി പ്രശാന്ത് തോട്ടത്തിൽ, വൈസ് പ്രസിഡണ്ട് ഷിബു കെ പി, ബിനു കുമാര്‍ ബീഡി,ഊർമ്മിള ദിവാകരൻ,വിനീത് അനിൽകുമാർ, സിന്ധു പായിക്കാട്ട്, സുരേന്ദ്രൻ തേജസ് ഭവൻ എന്നിവർ സംസാരിച്ചു……. തുടർന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കോർഷിപ്പ് വിതരണവും, 80 വയസ്സ് പ്രായമായവരെ യോഗത്തിൽ ആദരവും അനുമോദനവും നടന്നു..
6383 നമ്പർ വാലാച്ചിറ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98 മത് മഹാസമാധി ദിനാചരണം നടത്തി
