കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി സംസ്ഥാനം. കെ ടെറ്റ് നിബര്‍ന്ധമാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. നിലവിലെ വിധി നടപ്പിലാക്കിയാൽ 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ഇവരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കേരളം നൽകിയ ഹർജിയിൽ പറയുന്നു. മാത്രമല്ല, കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാൽ ഇവർക്ക് വിരമിക്കൽ വരെ സേവനത്തിൽ തുടരാൻ അനുമതി നൽകണമെന്നും കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *