സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

നെടുമങ്ങാട് : ഭാരതത്തിന്റെ 79-മത് സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി പത്താംകല്ല്വി ഐ പി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. മുൻ സൈനികൻ അബ്ദുൽ അസീസ് പതാക ഉയർത്തുകയും, സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായരും നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇല്യാസ് പത്താം കല്ല്, ഖദീജ അസീസ്, നെടുമങ്ങാട് ശ്രീകുമാർ, റഷീദ നാസറുദീൻ , ഫാത്തിമ ഹമീദ് ,എ. മുഹമ്മദ്, ഹബീബാ ബീവി, നഹാസ്, സുമയ്യ ബീവിതുടങ്ങിയവർ സംസാരിച്ചു.തുടർന്ന് മധുര വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *