ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി ആശുപത്രി ഉദ്ഘാടനം നടത്തി

കടുത്തുരുത്തി: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.മധുരവേലി പ്ലാമൂട് ജംക്ഷന് സമീപം ലക്ഷ്മി കോംപ്ലെക്സിലാണ് ആശുപത്രി. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ വന്ദനയുടെ ആഗ്രഹമായിരുന്നെന്ന് മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *