പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം: നിർദേശങ്ങളുമായി കേരള ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന സംഭവത്തിൽ കർശന നിർദേശവുമായി കേരള ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.തിരുവതാംകൂർ ദേവസ്വം ബോർഡിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വ്യാപക പ്രചാരം നൽകണം.ബോധവൽക്കരണ ബോർഡുകൾ, ദൃശ്യങ്ങൾ പമ്പാതീരത്ത് പ്രദർശിപ്പിക്കണം. ശബ്ദ സന്ദേശങ്ങൾ കെഎസ്ആർടിസി ബസുകളിലൂടെയും പ്രചരിപ്പിക്കണം. പമ്പ മലിനപ്പെടരുതെന്നും കോടതി.

Leave a Reply

Your email address will not be published. Required fields are marked *