എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി.ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. സ്വർണക്കൊള്ള അസാധാരണ കേസാണ്. പ്രതികൾ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി പറഞ്ഞു.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.അന്വേഷണ സംഘത്തിന് ആത്മവിശ്വാസം നൽകുന്ന പ്രസ്താവനയാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി
