തിരുവനന്തപുരം: ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ കൊടിയോ തോരണങ്ങളോ വേണ്ടെന്ന നിർദേശവുമായി സർക്കാർ.ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണിത് ബാധകം.വിവിധ ഘട്ടങ്ങളിൽ ഹൈക്കോടതി നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ കടുത്ത നിലപാട്.
ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ കൊടിയോ തോരണങ്ങളോ വേണ്ട; നിർദേശവുമായി സർക്കാർ
